ദോഹ: 2022 ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് പുനരാരംഭിച്ചു. ശേഷിക്കുന്ന ടിക്കറ്റുകൾ ആരാധകർക്ക് ഇപ്പോൾ ബുക്ക് ചെയ്യാം. ഇത്തവണ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഇത് തിരഞ്ഞെടുത്ത് പേയ്മെന്റ് പ്രോസസ്സ് ചെയ്ത ഉടൻ തന്നെ ടിക്കറ്റ് വാങ്ങൽ കൺഫേം ചെയ്യാൻ ആരാധകർക്ക് സാധിക്കും.
ടിക്കറ്റുകൾ FIFA.com/tickets വഴി ലഭിക്കും.
FIFA ലോകകപ്പ് ഖത്തർ 2022-ന് നാല് ടിക്കറ്റ് വിഭാഗങ്ങളുണ്ട് (കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4), കാറ്റഗറി 1 സീറ്റുകൾ ഏറ്റവും ഉയർന്ന വിലയുള്ളതും സ്റ്റേഡിയത്തിനുള്ളിലെ പ്രൈം ഏരിയകളിൽ സ്ഥിതി ചെയ്യുന്നതുമാണ്.
കാറ്റഗറി 4 ഖത്തറിലെ താമസക്കാർക്ക് മാത്രമായി സംവരണം ചെയ്തവയാണ്. ഖത്തറിലെ പൗരന്മാരും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടെ, ഖത്തറിൽ സ്ഥിരമോ താൽക്കാലികമോ ആയ അടിസ്ഥാനത്തിൽ നിയമപരമായി താമസിക്കുന്ന ഏതൊരു വ്യക്തിക്കും ഇത് പ്രയോജനപ്പെടുത്താം.
ഉദാഹരണത്തിന്, ഖത്തറിൽ സ്ഥിരമായി താമസിക്കുന്ന വ്യക്തികളും ഖത്തറിൽ ജോലി ചെയ്യാൻ നിയമപരമായി അധികാരമുള്ള പ്രവാസികളും ഇതിൽ ഉൾപ്പെടും.
“ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുള്ളതിനാൽ, വിൽപ്പന കാലയളവ് ആരംഭിക്കുമ്പോൾ തന്നെ അവരുടെ അപേക്ഷ സമർപ്പിക്കാൻ ഞങ്ങൾ ഫുട്ബോൾ ആരാധകരോട് നിർദ്ദേശിക്കുന്നു,” ഫിഫ അവരുടെ വെബ്സൈറ്റിൽ പറഞ്ഞു.