Qatar
ഈ മാസം ‘ഓപ്പൺ ഹൗസ്’ മെയ് 25 ബുധനാഴ്ച
ഇന്ത്യൻ പ്രവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള പ്രതിമാസ എംബസി വേദിയായ ഓപ്പൺ ഹൗസ് ഈ മാസം മെയ് 25 ബുധനാഴ്ച നടക്കും. സാധാരണ എല്ലാ മാസവും അവസാന വ്യാഴാഴ്ച നടക്കുന്ന പതിവിലാണ് മാറ്റം.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായും 5 മണി മുതൽ 7 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 220500) കൂടാതെ 55097295 എന്ന ഫോൺ നമ്പർ വഴിയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.
labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയച്ചും പരാതികൾ ബോധിപ്പിക്കാം.