BusinessQatar

3 റിയാലിന് ദിവസം മുഴുവൻ യാത്ര; മൂന്നാം വാർഷികത്തിൽ ഓഫറുമായി ദോഹ മെട്രോ

ദോഹ: ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള  പ്രത്യേക മൂന്നാം വാർഷിക ദിന പാസ് പ്രഖ്യാപിച്ചു.

2022 മെയ് 8, 9, 10 തീയതികളിൽ കേവലം 3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫറാണ് ദോഹ മെട്രോ അവതരിപ്പിക്കുന്നത്. 

QR 3 ന്റെ 3 ദിവസത്തെ പാസ് ഓഫർ, പേപ്പർ ടിക്കറ്റുകൾക്ക് മാത്രമേ സാധുവാകൂ, ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനുകളിൽ നിന്നോ ഗോൾഡ് ക്ലബ്ബ് ഓഫീസുകളിൽ നിന്നോ പാസ് ശേഖരിക്കാം.

“ഈ പ്രത്യേക മൂന്നാം വാർഷിക ദിന പാസ് വാങ്ങുക, ദിവസം മുഴുവൻ 3 QR മാത്രം യാത്ര ചെയ്യുക! 2022 മെയ് 8,9,10 തീയതികളിൽ മാത്രമേ ലഭ്യമാകൂ,” ദോഹ മെട്രോയും ലുസൈൽ ട്രാമും ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button