Qatar
അൽ-വജ്ബയിലെ ഈദ് ഗാഹിൽ പങ്കെടുക്കും; ആശംസകൾ പങ്കിട്ട് അമീർ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, തിങ്കളാഴ്ച രാവിലെ അൽ-വജ്ബ പ്രാർത്ഥന ഏരിയയിൽ പൊതുജനങ്ങൾക്കൊപ്പം ഈദ് അൽ-ഫിത്തർ പ്രാർത്ഥന നമസ്കാരത്തിൽ പങ്കെടുക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
അതേസമയം, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഉന്നതരും നേതാക്കളുമായി അമീർ ഷെയ്ഖ് തമീം ഈദ് ആശംസകൾ കൈമാറി.
ഈ അവസരത്തിൽ നിരവധി സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകളും അമീറിന് ലഭിച്ചു.