
ദോഹ: അൽമോഹിത്ത് ഹൈപ്പർമാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.
മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം, മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമം ലംഘിച്ചുകൊണ്ട് ഹൈപ്പർമാർക്കറ്റ് ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം കച്ചവടം ചെയ്തതിനെ തുടർന്നാണ് നടപടി.
അതനുസരിച്ച്, 2022 ഏപ്രിൽ 21 മുതൽ മുതൽ 7 ദിവസത്തേക്ക് മന്ത്രാലയം ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി.