ഇന്നലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന 50-ാമത് അമീർ കപ്പ് ഫൈനലിൽ അൽ ഗരാഫയെ 5-1നു തകർത്ത്, കിരീടമുയർത്തി അൽ ദുഹൈൽ.
അല്‍ ദുഹൈലിന് വേണ്ടി ആറാം മിനിറ്റിൽ എഡ്മില്‍സണ്‍ ജൂനിയര്‍ ആണ് ആദ്യ ഗോൾ നേടിയത്. മൈക്കല്‍ ഒലുംഗ (18′), അല്‍ മോയിസ് അലി (52′) എന്നിവർ തുടർ ഗോളുകൾ നേടി ദുഹൈലിന്റെ ലീഡുയർത്തി.
അൽ ഗറാഫയുടെ ആശ്വാസഗോളായി 53-ാം മിനിറ്റ് മിനുട്ടിൽ അലായില്‍ഡ് നേടിയെങ്കിലും, ഫെര്‍ജാനി സാസി (58′), അബ്ദുല്‍ റഹ്‌മാന്‍ മുസ്തഫ (85’) എന്നിവരുടെ ഗോളുകളിലൂടെ 5-1 ന് കൂറ്റൻ ഏകപക്ഷീയതയിൽ ആണ് അൽ ദുഹൈൽ കളി വിജയിച്ചത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ടൂർണമെന്റിന്റെ സുവർണ ജൂബിലി ട്രോഫി ക്യാപ്റ്റൻ അൽമോസ് അലിക്ക് സമ്മാനിച്ചു.