BusinessQatarTechnology

തനിയെ ബിൽ പിടിക്കാനുള്ള സംവിധാനം അവതരിപ്പിച്ച് കഹ്‌റാമ

ദോഹ: ഖത്തറിലെ മുൻ‌നിര ഡിജിറ്റൽ ബാങ്കായ കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ ‘CBQ’ മായി സഹകരിച്ച് സ്മാർട് പേയ്‌മെന്റ് സർവീസായ ‘ഡയറക്ട് ഡെബിറ്റ് സർവീസ്’ അവതരിപ്പിച്ച് ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ “കഹ്‌റാമ”.

ഇതിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിമാസം ബിൽ തുകകൾ നേരിട്ട് കുറയ്ക്കാൻ കഹ്‌റാമയെ അനുവദിക്കാം. തുടർ നടപടികളുടെ ആവശ്യമില്ല.  

CBQ ക്ലയന്റുകൾക്കും ഖത്തറിലെ മറ്റ് ബാങ്കുകളുടെ കസ്റ്റമേഴ്സിനും ഡയറക്ട് ഡെബിറ്റ് സൗകര്യം ലഭ്യമാണ്. 

എൻറോൾ ചെയ്യുന്നതിന്, കഹ്‌റാമ വെബ്സൈറ്റ് km.qa-ൽ ഒറ്റത്തവണ പ്രക്രിയയിലൂടെ ‘ഡയറക്ട് ഡെബിറ്റ് സേവനത്തിനായി’ ഓൺലൈനായി സൈൻ അപ്പ് ചെയ്യുക മാത്രമാണ് വേണ്ടത്.

നിങ്ങളുടെ കഹ്‌റാമ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക, “ന്യൂ ഡയറക്ട് ഡെബിറ്റ് റിക്വസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പൂരിപ്പിക്കുക, തുടർന്ന് നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.  

അവസാനമായി, PDF ഫോം പ്രിന്റ് ചെയ്യുക, ഒപ്പിടുക, തുടർന്ന് CBQ ബ്രാഞ്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ്ബോക്സിൽ സമർപ്പിക്കുക. CBQ ക്ലയന്റുകൾക്ക് CBQ ആപ്പ് വഴി നേരിട്ട് എൻറോൾ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button