Qatar
പാചക മെഷീനിൽ ഒളിപ്പിച്ച ഗുളികകൾ പിടികൂടി കസ്റ്റംസ്
ദോഹ: ഖത്തറിലെ എയർ കാർഗോ, പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വൻതോതിൽ നിരോധിത ഗുളികകൾ അടങ്ങിയ കയറ്റുമതി പിടികൂടി. പിടിച്ചെടുത്ത ലിറിക്ക ഗുളികകൾ കേക്ക് മെഷീനിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
പരിശോധനയുടെ ചിത്രങ്ങൾ കസ്റ്റംസ് ട്വിറ്ററിൽ പങ്കുവച്ചു. 4,060 ഗുളികകളാണ് ഉപകരണത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.