ഖത്തറിൽ ഞണ്ട് പിടിത്തത്തിൽ നിയന്ത്രണം; മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കേണ്ടത്
ഖത്തറിൽ ഞണ്ടുകളുടെ മത്സ്യബന്ധനത്തിൽ ഫെബ്രുവരി മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം മത്സ്യത്തൊഴിലാളികളെ സർക്കുലറിൽ അറിയിച്ചു.
എല്ലാ വർഷവും ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വല ഉപയോഗിച്ച് ഞണ്ടുകളെ വേട്ടയാടുന്നതിന് ഖത്തറിൽ നിരോധനമുണ്ട്. എന്നാൽ നിരോധന കാലയളവിൽ കൂട് രീതിയിലുള്ള ഞണ്ട് വേട്ട അനുവദനീയമാണ്. നിയമലംഘനങ്ങൾക്ക് അയ്യായിരം റിയാൽ വരെയാണ് പിഴ ഈടാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബീജസങ്കലനത്തിലും പ്രത്യുൽപാദന കാലഘട്ടത്തിലും ഞണ്ടുകളെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുകയുമാണ് ഞണ്ടുകളെ പിടിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
നിയന്ത്രണങ്ങൾ:
– ബ്രീഡിംഗ് സീസണിൽ ഗിൽ നെറ്റ് ഉപയോഗിച്ച് നീല ഞണ്ടിനെ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു
– പ്രജനനകാലത്ത് മുട്ട ചുമക്കുന്ന ഞണ്ടിനെ ഏത് രീതിയിലും പിടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
– ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള കപ്പലുകളിലും ബോട്ടുകളിലും മാത്രമേ ഞണ്ട് പിടിത്തം അനുവദിക്കൂ