Qatar
ട്രാഫിക് കേസുകളിൽ പെട്ടവർക്ക് ആശ്വാസമാകും; ഒത്തുതീർപ്പ് പദ്ധതിയുമായി അധികൃതർ
ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ട് ഉഴറുന്നവർക്ക് ആശ്വാസമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിക്കുന്ന പുതിയ പദ്ധതി. രാജ്യത്ത് കുമിഞ്ഞുകൂടിയ ട്രാഫിക് കേസുകൾ അവസാനിപ്പിക്കാനായി “ട്രാഫിക് വയലേഷൻസ് സെറ്റിൽമെന്റ്” എന്ന സംരംഭമാണ് വകുപ്പ് അവതരിപ്പിക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഡിസ്കൗണ്ടോടെ പരിഹരിക്കാനും ഒത്തുതീർപ്പ് ആക്കാനും ഇതിലൂടെ സാധിക്കും. ഖത്തറിൽ അശ്രദ്ധമായി സംഭവിച്ച ട്രാഫിക് ലംഘനങ്ങൾ മൂലം കനത്ത തുക ഫൈനായി ലഭിച്ചു ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് ഏറെ സഹായകരമായ നടപടിയാവും ഇത്.
നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച (ഡിസംബർ 6) പ്രഖ്യാപിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.