ഖത്തറിന്റെ ഭൂവിസ്തൃതി കൂടി, സൗദിയിൽ നിന്ന് സ്ഥലം തിരികെ ലഭിച്ചു
സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ അതിർത്തി പുനർനിർണയിച്ചു. ഉപദ്വീപിന്റെ അതിരുകൾ വികസിപ്പിച്ചു ഖത്തറിന് കൂടുതൽ സ്ഥലം ലഭിക്കുന്ന രീതിയിലാണ് പുനർനിർണയം.
സൗദി അറേബ്യയുടെ അതിർത്തിയിൽ തെക്കുകിഴക്കൻ ഖത്തറിലെ അൽ വക്ര മുനിസിപ്പാലിറ്റിയിലാണ് ഖൗർ അൽ ഉദയ്ദ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നത് സംബന്ധിച്ച് കിംഗ്ഡവുമായുള്ള കരാറിനെ തുടർന്ന് ഈ പ്രദേശം ഖത്തർ പതാകയിലെത്തുകയാണ് ഇതോടെ.
ഖോർ അൽ ഉദെയ്ദിന്റെ തെക്കൻ തീരത്തിന്റെ പൂർണ പരമാധികാരം ഖത്തറിന് തിരികെ നൽകുന്നതിന് സൗദി അറേബ്യയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണ് ഈ വിപുലീകരണം.
പ്രസ്തുത കരാർ ഗൾഫ് പ്രതിസന്ധിക്ക് മുമ്പുള്ളതാണ്. സൗദി അറേബ്യയിൽ നിന്ന് ഖത്തറിന് ഖോർ അൽ ഉദെയ്ദ് പ്രദേശം കൈമാറുന്നത് നേരത്തെ നടക്കേണ്ടതായിരുന്നു, എന്നാൽ ഗൾഫ് പ്രതിസന്ധിയുടെ മറ പറ്റി പദ്ധതി മുന്നോട്ട് പോയില്ല. അൽ ഉല കരാറിന്റെ ഭാഗമായി ഇരുവരും കൈമാറ്റത്തിന് ഇപ്പോൾ അന്തിമ രൂപം നൽകിയിട്ടുണ്ട്.
ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും വിശ്വാസ്യത വളർത്തുന്നതിന്റെയും നടപടിയാണിതെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.