ദോഹ: അതാത് രാജ്യങ്ങളിലെ കോവിഡ് രോഗബാധയുടെ റിസ്ക് നില അനുസരിച്ച് രാജ്യങ്ങളെ ഗ്രീൻ, യെല്ലോ റെഡ് വിഭാഗങ്ങളായി തരം തിരിക്കുന്ന ഖത്തറിന്റെ ലിസ്റ്റ് പുതുക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 23, ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ലിസ്റ്റിൽ കോവിഡ് നില നിയന്ത്രണവിധേയമായ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ കുറയുകയും, നില ഗുരുതരമായി തുടരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങൾ കൂടുകയും ചെയ്തിട്ടുണ്ട്. നേരത്തെ 21 ഉണ്ടായിരുന്ന ഗ്രീൻലിസ്റ്റ് രാജ്യങ്ങൾ 11 ആയാണ് കുറഞ്ഞത്.
റെഡ് ലിസ്റ്റിൽ 14 രാജ്യങ്ങളാണ് പുതുതായി ചേർത്തത്. നേരത്തെ 153 ഉണ്ടായിരുന്ന റെഡ്‌ലിസ്റ്റ് രാജ്യങ്ങൾ ഇപ്പോൾ 167 ആയിട്ടുണ്ട്. കോവിഡ് രോഗബാധ മിതമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയായ യെല്ലോ ലിസ്റ്റിലും രാജ്യങ്ങൾ കുറയുകയാണ് ചെയ്തത്. നേരത്തെ 33 ഉണ്ടായിരുന്ന യെല്ലോ ലിസ്റ്റ് രാജ്യങ്ങൾ ഇപ്പോൾ 27 ആണ്.
കോവിഡ് നില അപകടകരമായ ഇന്ത്യ അടക്കമുള്ള 6 ഏഷ്യൻ രാജ്യങ്ങൾ (നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്) ഒരു പട്ടികയിലുമില്ലാത്തത് തുടരും. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ പോളിസി ഖത്തറിൽ നടപ്പിലാക്കി വരുന്നതാണ് കാരണം. ക്വാറന്റീൻ പോളിസിയിലോ മറ്റു യാത്രാനിയന്ത്രണങ്ങളിലോ മാറ്റമില്ല.
MOPH publishes Updated Lists of Countries Based on Categorization of COVID-19 Risk. Updates effective 23 August 2021.https://t.co/DOTCyk9TOr
— وزارة الصحة العامة (@MOPHQatar) August 23, 2021