Qatar

വെഹിക്കിൾ സെയിൽ ഔട്ട്ലെറ്റുകൾ ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കേണ്ടതിനു സമയപരിധി തീരുമാനിച്ച് മന്ത്രാലയം; അതിനു ശേഷം പിഴയടക്കേണ്ടി വരും

വെഹിക്കിൾ സെയിൽ ഔട്ട്‌ലെറ്റുകൾ ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കേണ്ട അവസാന തീയതി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. അതിനു ശേഷം പിഴകൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

2025 ഡിസംബർ 31 ആണ് അവസാന തീയതി. ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കുന്നില്ലെങ്കിലും, അതുവരെ, ഈ തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾ വിൽപ്പന നടത്താനും പ്രദർശിപ്പിക്കാനും സെയിൽസ് ഔട്ട്‌ലെറ്റുകൾക്ക് അനുമതിയുണ്ട്.

2026 ജനുവരി 1 മുതൽ, 2025 ഡിസംബർ 31-ന് ശേഷം രജിസ്റ്റർ ചെയ്‌ത, ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ഏതെങ്കിലും വാഹനം, ഷോറൂമുകളിലോ ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമുകളിലൂടെയോ വിൽക്കാനോ പ്രമോട്ടുചെയ്യാനോ വ്യാപാരം ചെയ്യാനോ പാടില്ല.

നേരത്തെ, ഖത്തറിലെ ഷോറൂമുകളും ഓൺലൈൻ വിൽപ്പനക്കാരും ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കാത്ത വാഹനങ്ങൾ വിൽക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ വ്യാപാരം ചെയ്യുന്നതോ അവസാനിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

സമയപരിധിക്ക് ശേഷം ഈ നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുമായി യാതൊരു ഇടപെടലും സെയിൽസ് ഔട്ട്ലെറ്റുകൾ നടത്തരുത്.

ഉപഭോക്താക്കളും വിൽപ്പനക്കാരും തമ്മിലുള്ള വിശ്വാസം നിലനിർത്തുന്നതിന്, എല്ലാ വ്യാപാരികളും ബിസിനസുകളും നിയമം പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button