Qatar

വെള്ളിയാഴ്ച്ച മുതൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് അടച്ചിടലും ഗതാഗതനിയന്ത്രണങ്ങളും ഉണ്ടാകും

ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ച ഖത്തറിൽ നിരവധി റോഡ് അടച്ചിടലുകളും ഗതാഗത മാറ്റങ്ങളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

– ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച മുതൽ അൽ ബിദ്ദ സ്ട്രീറ്റും (തെക്ക് ഭാഗത്തേക്ക്) ഉമർ അൽ മുഖ്‌താർ സ്ട്രീറ്റും അടച്ചിടും.

– ഷാർക്ക് ടണൽ വെള്ളിയാഴ്ച്ച പുലർച്ചെ 2:00 മുതൽ രാവിലെ 10:00 വരെ അടച്ചിടും.

കോർണിഷ് സ്ട്രീറ്റിൽ, ഷെറാട്ടൺ ഇന്റർസെക്ഷനിൽ നിന്ന് ദഫ്‌ന ഇന്റർസെക്ഷനിലേക്കുള്ള രണ്ട് പാതകൾ അടച്ചിടും. ഈ അടച്ചിടൽ ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ച ആരംഭിച്ച് ഓഗസ്റ്റ് 10 ഞായറാഴ്ച്ച പുലർച്ചെ 5:00 വരെ തുടരും.

ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ MoI ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button