Qatar

യാത്ര ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നു ഖത്തറാണെന്ന് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമങ്ങൾ

യാത്ര ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച പ്രദേശങ്ങളിൽ ഒന്നായി ഖത്തറിനെ നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ അടുത്തിടെ ഉയർത്തിക്കാട്ടി. ട്രാവൽ ആൻഡ് ടൂർ വേൾഡ് (TTW), CNN, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ഈ മാധ്യമങ്ങളിൽ ഉൾപ്പെടുന്നു.

TTW റിപ്പോർട്ട് പ്രകാരം, സാംസ്‌കാരികപരമായ ആകർഷണങ്ങൾ, ആഡംബര അനുഭവങ്ങൾ, വിന്റർ സൺഷൈൻ എന്നിവ ഒരിടത്ത് തേടുന്ന യാത്രക്കാർക്ക് ഖത്തർ അനുയോജ്യമാണ്. വെയിലുണ്ടാവുമെങ്കിലും തണുത്ത കാലാവസ്ഥയുള്ള ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയമാണ് സന്ദർശിക്കാൻ ഏറ്റവും നല്ലതെന്ന് മാഗസിൻ പറയുന്നു. സുരക്ഷ, വൈവിധ്യമാർന്ന ഭക്ഷണം, ഖത്തറി ആതിഥ്യം, മരുഭൂമിയുടെ സൗന്ദര്യം, പാരമ്പര്യത്തിന്റെയും ആധുനിക കലയുടെയും മിശ്രിതം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഖത്തറിലെ ആഡംബര ഹോട്ടലുകൾ, മികച്ച ഭക്ഷണശാലകൾ, ഷോപ്പിംഗ് എന്നിവയും വലിയ ആകർഷണങ്ങളാണ്.

2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഖത്തർ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതായി CNN കുറിക്കുന്നു. 2024-ൽ, വിനോദസഞ്ചാരികളുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞു, മുൻ വർഷത്തേക്കാൾ 25% വർധനവാണിത്. ബീച്ചുകൾ, വാട്ടർ പാർക്കുകൾ, കണ്ടൽക്കാടുകൾ, മരുഭൂമിയിലെ സാഹസികതകൾ എന്നിവ ചാനൽ എടുത്തുകാണിക്കുന്നു, സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവങ്ങളുള്ള ഒരു ഫാമിലി ഫ്രണ്ട്ലി സ്ഥലമായി ഇത് ഖത്തറിനെ മാറ്റുന്നു.

മണലും അംബരചുംബികളായ കെട്ടിടങ്ങളും മാത്രമല്ല, മറിച്ച് മറ്റനേകം കാര്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന “ഗൾഫിലെ രത്നം” എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഖത്തറിനെ വിശേഷിപ്പിക്കുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സീസണല്ലാത്ത സമയങ്ങളിൽ പോലും സന്ദർശകർക്ക് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ, ലോകോത്തര മ്യൂസിയങ്ങൾ, ആഡംബര ഷോപ്പിംഗ്, സ്പാകൾ, മിഷേലിൻ സ്റ്റാർ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കാം. ഖത്തർ പാരമ്പര്യത്തെ ആധുനികതയുമായി സംയോജിപ്പിക്കുന്ന നിരവധി അനുഭവങ്ങൾ ഇവിടെ ലഭിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button