Qatar

ഖത്തറിലെ ഇലക്ട്രിസിറ്റി, വാട്ടർ സേവനങ്ങൾ മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ നൽകാം; കഹ്‌റാമയുടെ കസ്റ്റമർ സാറ്റിസ്‌ഫാക്ഷൻ സർവേ ആരംഭിച്ചു

ഖത്തറിലുടനീളം തങ്ങൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) 2025-ലെ കസ്റ്റമർ സാറ്റിസ്‌ഫാക്ഷൻ സർവേ ആരംഭിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള കഹ്‌റാമയുടെ ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഈ വാർഷിക സർവേ.

ജൂലൈ മുതൽ ഒക്ടോബർ വരെ നടക്കുന്ന സർവേയിൽ ഉപഭോക്താക്കൾ, ലൈസൻസുള്ള ഇലക്ട്രിക്കൽ കൺസൾട്ടന്റുകൾ, കരാറുകാർ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ആഗോള സേവന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും ഇത് കഹ്‌റാമയെ സഹായിക്കും.

ന്യായവും കൃത്യതയും ഉറപ്പാക്കി സർവേ നടത്താൻ തങ്ങളുടെ വിശ്വസ്‌തമായ തേർഡ് പാർട്ടി സ്ഥാപനമായ നീൽസൺ കൺസൾട്ടൻസി എൽ‌എൽ‌സിയുമായി കഹ്‌റാമ പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്.

കമ്പനിയുടെ സേവനങ്ങളും തന്ത്രങ്ങളും മെച്ചപ്പെടുത്തുന്നതിൽ സർവേ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കഹ്‌റാമയുടെ പ്ലാനിംഗ് ആൻഡ് ക്വാളിറ്റി ഡിപ്പാർട്ട്‌മെന്റ് മേധാവി ധേയ സാദ് അൽ-നൈമി പറഞ്ഞു. കസ്റ്റമർ സെന്ററുകൾ, കോൾ സെന്റർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്പ് തുടങ്ങിയ എല്ലാ പ്രധാന സേവന മേഖലകളും ഇത് ഉൾക്കൊള്ളുന്നു.

ഈ സംരംഭത്തിലൂടെ, ഖത്തറിന്റെ വളർച്ചയെ പിന്തുണയ്ക്കുന്ന, മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരമുള്ള സേവനം നൽകുക എന്നതാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button