ഖത്തറിലെ വിവിധ റോഡുകളിൽ താത്കാലിക അടച്ചിടൽ. റോഡ് യാത്രക്കാർ ശ്രദ്ധിക്കുക.
ദോഹ: അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഖത്തറിലെ വിവിധ റോഡുകൾ താത്കാലികമായി നിശ്ചിത സമയം അടഞ്ഞു കിടക്കുമെന്ന് അഷ്ഖൽ അറിയിച്ചു. ഖലീഫ അവന്യു നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, അൽ റയ്യാനിൽ നിന്ന് മദീനത്ത് ഖലീഫ/ദുഃഖാനിലേക്കുള്ള ഹുവാഴ്‌സ് സെന്റ്. റോഡ് ജൂലൈ 13 (ഇന്ന്) അർധരാത്രി 12 മുതൽ പുലർച്ചെ 4 മണി വരെ അടച്ചിട്ടു തുടങ്ങി. ജൂലൈ 20 വരെ 7 ദിവസം ഈ മണിക്കൂറുകളിൽ അടച്ചിടൽ തുടരും. അൽ റയ്യാനിൽ നിന്ന് മദീനത്ത് ഖലീഫയിലേക്കോ ദുഃഖാനിലേക്കോ വരുന്ന യാത്രക്കാർക്ക് ഹുവാർ സ്ട്രീറ്റ് സർവീസ് ഇന്റർചേഞ്ച് വഴി പോകാൻ സൗകര്യമുണ്ട്.
#Ashghal: 5hrs closure (Midnight to 4am) over 7 nights starting 13 July (Midnight) to 20 July 2021 (4am) on Huwar St. for road users from Al Rayyan to Madinat Khalifa or Dukhan, as part of Khalifa Avenue Project @Trafficqa pic.twitter.com/H7lBtMn25N
— هيئة الأشغال العامة (@AshghalQatar) July 11, 2021
അൽ അസീറിക്കും, ഫലേഹ് ബിൻ നാസെർ ഇന്റർസെക്ഷനും ഇടക്കുള്ള ബു സാമ്രായിലേക്കുള്ള സാൽവ റോഡ് ജൂലൈ 14 നാളെ മുതൽ ജൂലൈ 17 ശനിയാഴ്ച വരെ അടച്ചിടും. അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് ഗതാഗത നിരോധനം. ഐടിഐസ് ഗാണ്ട്രീസിന്റെ ഇൻസ്റ്റലേഷന്റെ ഭാഗമായുള്ള ജോലികളാണ് കാരണം. ഈ സമയത്തെ യാത്രക്കാർ സർവീസ് റോഡ് വഴി തിരിഞ്ഞു പോകണം.
#Ashghal: Temporary traffic closure on Salwa Road in the direction towards Bu Samra, between Al Asiri to Faleh Bin Nasser intersections, from 12 am to 5 am on Wed 14 July and on Sat 17 July. Traffic will be diverted to the service road to complete installation of ITS Gantries. pic.twitter.com/RGwdkmsf4p
— هيئة الأشغال العامة (@AshghalQatar) July 12, 2021
ഖറാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് ടണൽ റോഡ് ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 23 വെള്ളിയാഴ്ച വരെ ഒരാഴ്ച്ചക്കാലം നിശ്ചിത മണിക്കൂറുകളിൽ അടച്ചിടും. അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് യാത്രനിരോധനം. ഖറാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവർ സിഗ്‌നലൈസ്ഡ് ഖറഫാത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് വഴി തിരിച്ചു വിടപ്പെടും. ഖലീഫ അവന്യു പ്രോജക്ട് നവീകരണം തന്നെയാണ് കാരണം.
#Ashghal: Closure on Gharrafat Al Rayyan I/C tunnel for 5hrs daily (midnight to 5am) over 1 week, starting Friday 16 July 2021 till Friday 23 May 2021, to complete Khalifa Avenue Project in coordination with @trafficqa pic.twitter.com/wX8iGbEHUx
— هيئة الأشغال العامة (@AshghalQatar) July 12, 2021