WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ലോകകപ്പിനായി വികസനച്ചിറകിലേറാൻ ഖത്തറിലെ വിമാനത്താവളങ്ങൾ; സന്ദർശിച്ച് പ്രധാനമന്ത്രി

ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെയും ദോഹ എയർപോർട്ടിലെയും വിപുലീകരണ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനി രണ്ട് എയര്പോര്ട്ടുകളും സന്ദർശിച്ചു.

ഹമദ് വിമാനത്താവളത്തിൽ വിവിധഘട്ട വികസനപ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കായി വിശദീകരിച്ചു. പാസഞ്ചർ ടെർമിനൽ, ഡ്യൂട്ടി ഫ്രീ, കൂടാതെ ടാക്സി വെയ്‌സ്, എയർക്രാഫ്റ്റ് പാർക്കിംഗ്, ബാഗേജ് ഹൻഡലിംഗും ഫ്യുവൽ ടെർമിനലും അടങ്ങുന്ന വെസ്റ്റ് സൈഡ് എന്നിവ ഹമദിലെ വികസന പ്ലാനിൽ വരും. അടുത്ത വർഷത്തോടെ പൂർത്തീകരിക്കാനാവുന്ന നിലവിലെ വികസപ്രവർത്തനങ്ങൾ, 2022 ഫിഫ ലോകകപ്പിലേക്കുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് കൊണ്ടാണ്.

ദോഹ ഇന്റർനാഷണൽ എയർപോർട്ടിലും സമാന സന്ദർശനം നടത്തിയ പ്രധാനമന്ത്രി ഇൻഫ്രാസ്ട്രക്ചർ വികസനപ്രവർത്തനങ്ങൾ വിലയിരുത്തി. സുരക്ഷാ മേഖലയിൽ ഉൾപ്പടെ, ഫിഫ അറബ് കപ്പിനും ലോകകപ്പിനുമായി ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ എത്തുന്ന ഔദ്യോഗിക പ്രതിനിധികളെ സ്വീകരിക്കാനാവശ്യമായ പശ്ചാത്തല വികസനവും എയർപോർട്ട് സംവിധാനങ്ങളും ദോഹ എയർപ്പോർട്ടിന്റെ വികസന പദ്ധതിയിൽ വരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button