റിയാദ മെഡിക്കൽ സെന്ററിൽ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു

ദോഹ: റിയാദ മെഡിക്കൽ സെന്റർ വിപുലീകരണത്തിന്റെ ഭാഗമായി ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തിൽ ലോകോത്തര നിലവാരമുള്ള ദന്തരോഗ ചികിത്സ സൗകര്യങ്ങൾ സേവനദാതാക്കൾക്ക് ലഭ്യമാകും.
ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയിൽ ഇരുപത് വർഷത്തിലധികം പരിചയസമ്പത്തുള്ള ഡോക്ടർ സാമിർ അസീസ് നേതൃത്വം നൽകുന്ന ഈ വിഭാഗത്തിൽ ഡെന്റൽ ഇംപ്ലാന്റുകൾ, ജനറൽ ഡെന്റൽ സേവനങ്ങൾ, പുഞ്ചിരി ക്രമീകരിക്കുന്നതിനുള്ള ഹോളിവുഡ് സ്റ്റൈൽ മേക്കോവർ തുടങ്ങി വിവിധ തരത്തിലുള്ള ദന്തചികിത്സ സേവനങ്ങൾ ലഭ്യമാകും.
ദന്തരോഗ ചികിത്സ വിഭാഗത്തിൽ ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും, അത്യാധുനിക ചികിത്സാ സൗകര്യവും ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം കൂട്ടിച്ചേർക്കുന്നതിലൂടെ റിയാദയിൽ സേവനദാതാക്കൾക്ക് ലഭ്യമാകുമെന്ന് മാനേജ്‌മെൻ്റ് വൃത്തങ്ങൾ പറഞ്ഞു.
ഡെന്റൽ വിഭാഗത്തിൽ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജ്ജറി വിഭാഗത്തോടൊപ്പം ഓർത്തോഡോന്റ്റിക്‌സ്, എൻഡോഡോൻ്റിക്‌സ്, ജനറൽ ഡെൻ്റൽ, എന്നീ വിഭാഗങ്ങളുടെ സേവനവും എല്ലാ ദിവസവും റിയാദ മെഡിക്കൽ സെന്റ്ററിൽ ലഭ്യമാണ്.
ദോഹ, സി-റിംഗ് റോഡിൽ പ്രവർത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററായ റിയാദ മെഡിക്കൽ സെൻ്ററിൽ 15 ലധികം സ്പെഷ്യാലിറ്റികളും, 26 ലധികം വിദഗ്‌ദരായ ഡോക്ടർമാരും സേവനമനുഷ്ടിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE