റമദാൻ ചാരിറ്റി ക്യാമ്പയ്നിന്റെ ഭാഗമായി എംഇഎസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ

എംഇഎസ് ഇന്ത്യൻ സ്കൂൾ, ഖത്തർ ചാരിറ്റിയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് ഫെബ്രുവരി 19 മുതൽ 24 വരെ റമദാൻ റേഡിയൻസ് എന്ന പേരിൽ ചാരിറ്റി കാമ്പെയ്ൻ സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളിൽ സഹാനുഭൂതി വളർത്തുക എന്നിവയായിരുന്നു ലക്ഷ്യം.
മൈ വാല്യൂസ് ഷേപ്പ് മൈ ഐഡൻ്റിറ്റി എന്ന കീഴിലുള്ള ഫിത്രയുടെ നാലാമത്തെ സംരംഭത്തിൻ്റെ ഭാഗമായാണ് ഈ പരിപാടി ആരംഭിച്ചത്. റമദാൻ ബാഗ് ഇനിഷ്യേറ്റീവ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
പഞ്ചസാര, മൈദ, അരി, പാൽപ്പൊടി, എണ്ണ, ഈത്തപ്പഴം, പാവകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി അവശ്യസാധനങ്ങൾ നൽകി ഒട്ടേറെ വിദ്യാർഥികൾ ഇതിൽ പങ്കാളികളായി. സംഭാവനകൾക്കായി സ്കൂൾ പ്രത്യേക കളക്ഷൻ പോയിൻ്റ് സ്ഥാപിച്ചു. അറബിക്, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി ഉസ്മാൻ മയ്യേരി, അധ്യാപകരായ മനസ്സുൽ അൻസാരി, രാജേഷ് കെ എസ്, റസിയ ഹംസ, മേരി ജെയിൻഷ, അസദുള്ള, ആഷിഖ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ ഉദ്യമത്തെ അഭിനന്ദിച്ചു, “ഈ മാനുഷിക ശ്രമം വിദ്യാർത്ഥികളെ ഉദാരമനസ്കരും ദയയുള്ളവരുമാക്കി മാറ്റുമെന്നും മറ്റുള്ളവരുമായി പങ്കുവെക്കാൻ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പങ്കെടുക്കുന്നതിലൂടെ, അവർ ആവശ്യമുള്ളവരെ സഹായിക്കുക മാത്രമല്ല, ശക്തമായ സമൂഹബോധവും അനുകമ്പയും വളർത്തിയെടുക്കുകയും ചെയ്യുന്നു.”
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx