Qatar
ഖത്തറിൽ കാട്ടുമരങ്ങൾ വെട്ടിയ നിരവധി പേരെ അറസ്റ്റ് ചെയ്‌തു

റൗദത്ത് മാലിഹിൽ വിറകിനായി കാട്ടുമരങ്ങൾ വെട്ടിയ നിരവധി പേരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ (MoECC) വന്യജീവി സംരക്ഷണ വകുപ്പിലെ പരിസ്ഥിതി നിരീക്ഷണ സംഘങ്ങൾ പിടികൂടി.
ഇവരെ നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
പാരിസ്ഥിതിക ലംഘനങ്ങൾ പരിശോധിക്കുന്നത് തുടരുമെന്നും ഖത്തറിൻ്റെ പരിസ്ഥിതി സംരക്ഷിക്കാൻ സഹായിക്കുന്ന നിയമങ്ങൾ പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx