Qatar
ജിസിസി രാജ്യങ്ങളുടെയും ജോർദാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങളുടെയും നേതാക്കന്മാരുമായി അമീർ കൂടിക്കാഴ്ച്ച നടത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളുമായും ജോർദാൻ രാജാവുമായും ഈജിപ്‌ത് പ്രസിഡൻ്റുമായും ഇന്നലെ ഫെബ്രുവരി 21-ന് റിയാദിൽ വെച്ച് സൗഹൃദ കൂടിക്കാഴ്ച്ച നടത്തി.
സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx