Qatar

ഒരു ലക്ഷം റിയാലിൽ അധികമുള്ള തുകയുടെ സമ്മാനങ്ങൾ, ‘ടൈറ്റൻ ഗെയിംസ്’ ആസ്പെയർ സോണിൽ ആരംഭിക്കുന്നു

‘ടൈറ്റൻ ഗെയിംസിൻ്റെ’ രണ്ടാം പതിപ്പ് ആസ്പെയർ സോൺ വാം-അപ്പ് ട്രാക്കിലും ടോർച്ച് ഹോട്ടലിലും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. എലൈറ്റ്, ഓപ്പൺ, മാസ്‌റ്റേഴ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 70-ലധികം പേർ മത്സരിക്കും.

പരിപാടിയിൽ കുട്ടികൾക്കായി രസകരമായ പ്രവർത്തനങ്ങളും ഉണ്ടായിരിക്കും, കൂടാതെ വിജയികൾക്ക് 110,000 റിയാലിൽ കൂടുതൽ ക്യാഷ് പ്രൈസും ലഭിക്കും.

വെള്ളിയാഴ്‌ച, ആസ്പെയർ സോൺ വാം-അപ്പ് ട്രാക്കിൽ രണ്ട് ഇവൻ്റുകൾ നടക്കും. ഓരോ മത്സരവും 10-20 മിനിറ്റ് നീണ്ടുനിൽക്കും. 8 AM മുതൽ 5 PM വരെ മത്സരങ്ങൾ നടക്കും. വെള്ളിയാഴ്‌ച പ്രാർത്ഥനയ്ക്കുള്ള ഇടവേളയും ഉണ്ടാകും.

ശനിയാഴ്‌ച, എല്ലാ അത്‌ലറ്റുകളും വാം-അപ്പ് ട്രാക്കിൽ അവരുടെ മത്സരങ്ങളിൽ തുടരും, അവസാന മത്സരം ടോർച്ച് ഹോട്ടലിലാണ്. പങ്കെടുക്കുന്നവർ ഹോട്ടലിൻ്റെ 51-ാം നിലയിലോ 30-ാം നിലയിലോ കയറണം. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്കായി പരിപാടി തുറന്നിരിക്കും.

ടൈറ്റൻ ഗെയിംസിൻ്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നതിന് സ്‌പോർട്‌ഹബ്ബുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ നാസർ അബ്ദുല്ല അൽ ഹജ്‌രി പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button