Qatar

റാസ് അബ്രൂക്കിലെ ഡെസേർട്ട് ആക്റ്റിവിറ്റിസിന്റെ തീയതി നീട്ടി, പങ്കെടുക്കാൻ കഴിയാത്തവർക്ക് സുവർണാവസരം

റാസ് അബ്രൂക്കിലെ ഡെസേർട്ട് ആക്റ്റിവിറ്റിസ് ഫെബ്രുവരി 15 വരെ നീട്ടി വിസിറ്റ് ഖത്തർ. ഡിസംബർ 18 മുതൽ ജനുവരി 18 വരെയാണ് ഇത് നടത്താൻ പദ്ധതിയിട്ടിരുന്നത്. പ്രദേശവാസികളിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനു ശേഷമാണ് ഈ വിപുലീകരണം. ചരിത്രത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട സ്ഥലത്ത് സാഹസിക, സാംസ്‌കാരിക അനുഭവങ്ങൾ ലഭിക്കുന്നു.

പ്രവൃത്തിദിനത്തിൽ സന്ദർശനത്തിന് എത്തുന്നവർ, വാരാന്ത്യ സാഹസികർ, വെൽനസ് പ്രേമികൾ, കുടുംബങ്ങൾ എന്നിവരുൾപ്പെടെ എല്ലാവർക്കുമായി പാക്കേജുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മരുഭൂമിയിലെ സൂക്ഷ്‌മമായ അന്തരീക്ഷം സംരക്ഷിച്ചുകൊണ്ട് സന്ദർശകർക്ക് പ്രത്യേക അനുഭവം നൽകുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു.

ഹോട്ട് എയർ ബലൂൺ സവാരി, നക്ഷത്ര നിരീക്ഷണം, അമ്പെയ്ത്ത്, ട്രാംപോളിൻ, സാംസ്‌കാരിക പ്രകടനങ്ങൾ, ഫാൽക്കൺ ഷോകൾ, നിധി വേട്ട തുടങ്ങിയ ആവേശകരമായ പ്രവർത്തനങ്ങൾ ഡെസേർട്ട് എസ്കേപ്പ് സോണിലുണ്ട്. വൈൽഡ്‌ലൈഫ് പാർക്ക് സോണിൽ, സന്ദർശകർക്ക് ഒട്ടകങ്ങളിലോ കുതിരകളിലോ സവാരി ചെയ്‌ത്‌ മരുഭൂമിയിലെ വന്യജീവികളെ പര്യവേക്ഷണം ചെയ്യാം. ഗ്ലാമ്പിംഗ് സോൺ സ്വകാര്യ ടെൻ്റുകൾ, ഔട്ട്ഡോർ ഇരിപ്പിടങ്ങൾ, മരുഭൂമിയുടെ കാഴ്‌ചകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഖത്തറിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് അബ്രൂക്ക്, വെളുത്ത പാറകൾക്കും കൂൺ ആകൃതിയിലുള്ള ചുണ്ണാമ്പുകല്ലുകൾക്കും പേരുകേട്ടതാണ്. ആദ്യകാല മനുഷ്യജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കാണിക്കുന്ന, ചരിത്രാതീത കാലത്തെ തീക്കല്ല് ഉപകരണങ്ങൾ പോലെയുള്ള പുരാവസ്‌തുക്കളും ഇവിടെയുണ്ട്. യുനെസ്‌കോയുടെ പട്ടികയിലുള്ള അൽ-റീം ബയോസ്‌ഫിയർ റിസർവിനോട് ചേർന്ന് നിൽക്കുന്നത് അതിൻ്റെ പാരിസ്ഥിതിക പ്രാധാന്യം എടുത്തുകാണിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button