Qatar

ഡ്രോണുകൾ ഉപയോഗിച്ചുള്ള വെടിക്കെട്ട്, ലുസൈലിലെ പുതുവർഷ ആഘോഷത്തിന് ഗിന്നസ് ലോകറെക്കോർഡ്

ആകാശത്തു വിവിധ പ്രദർശനങ്ങൾ നടത്തുന്നതിനിടെ ഡ്രോണുകൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പടക്കങ്ങൾ വിക്ഷേപിച്ച് വെടിക്കെട്ട് നടത്തിയതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഖത്തറി ഡയർ സ്വന്തമാക്കി.

2025 ജനുവരി 1 ന് ലുസൈൽ ബൊളിവാർഡിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെയാണ് ഈ റെക്കോർഡ് നേടിയത്.

ഈ പുതുവർഷ പരിപാടിക്ക് 300,000 സന്ദർശകരാണ് എത്തിയത്. സന്ദർശകരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡുകൾ തകർത്തതായി ലുസൈൽ സിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിബിസി, സിഎൻഎൻ, ദി സൺ, ഡെയ്‌ലി മെയിൽ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആഗോള മാധ്യമങ്ങൾ തങ്ങളുടെ കവറേജിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ആഘോഷത്തെ സംപ്രേഷണം ചെയ്‌തിരുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button