Qatar
മെസൈമീർ ഇന്റർചേഞ്ച് ടണലിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) നാളെ, ജനുവരി മൂന്നിന് മെസൈമീർ ഇന്റർചേഞ്ച് ടണലിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
2025 ജനുവരി 3 വെള്ളിയാഴ്ച്ച, മെസായിദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കുള്ള ഗതാഗതത്തിനായി അടച്ചിരിക്കും. അറ്റകുറ്റപ്പണികൾക്കായി പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ടു മണിക്കൂറാണ് അടച്ചിടൽ ഉണ്ടാവുക.
അറ്റാച്ചുചെയ്തിരിക്കുന്ന മാപ്പിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഡ്രൈവർമാർക്ക് ഉപയോഗിക്കാം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx