ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഖത്തർ, ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ രണ്ടാം സ്ഥാനത്ത്
2024-ൽ 5 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം രാജ്യത്തേക്ക് സ്വാഗതം ചെയ്‌ത് ഖത്തർ ടൂറിസം ചരിത്രപരമായ ഒരു നാഴികക്കല്ലിൽ എത്തി. ഇത് 2023-നെ അപേക്ഷിച്ച് അന്താരാഷ്ട്ര സന്ദർശകരുടെ വരവിൽ 25% വർദ്ധനവ് രേഖപ്പെടുത്തുന്നു. ഇത് മുൻനിര ഗ്ലോബൽ ട്രാവൽ ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഖത്തറിൻ്റെ പദവി ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.
ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി, ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു. ഖത്തർ ടൂറിസത്തിന്റെ തന്ത്രങ്ങളുടെ വിജയത്തെ അദ്ദേഹം എടുത്തു പറഞ്ഞു, ഈ വർഷം 10 ദശലക്ഷം റൂം നൈറ്റ് വിൽപ്പന നടന്നത് പുരോഗതിയുടെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് ഭാവിയിലെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുന്നതാണ്. ഓരോ സന്ദർശകർക്കും അതുല്യമായ അനുഭവങ്ങളും ലോകോത്തര സേവനവും ഞങ്ങൾ തുടർന്നും നൽകും.” അദ്ദേഹം പറഞ്ഞു.
2022-നും 2030-നും ഇടയിൽ സന്ദർശകരുടെ എണ്ണം മൂന്നിരട്ടിയാക്കുക, അതേ കാലയളവിൽ ഡെസ്റ്റിനേഷൻ ചെലവുകൾ ഇരട്ടിയാക്കുക, ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന 10-12% ആയി വർദ്ധിപ്പിക്കുക എന്നിവയാണ് ഖത്തറിൻ്റെ ടൂറിസം പദ്ധതികൾ.
2024-ൽ, 41% സന്ദർശകർ ജിസിസി രാജ്യങ്ങളിൽ നിന്നാണ് വന്നത്, ബാക്കി 59% ഇന്ത്യ, യുകെ, ജർമ്മനി, യുഎസ്എ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ്. വിമാനമാർഗമുള്ള സന്ദർശകരുടെ വരവ് 56%, കരയിലൂടെയുള്ള സന്ദർശകർ 37%, കടൽ വഴി 7% എന്നിങ്ങനെയാണ് കണക്കുകൾ. ഖത്തറിൻ്റെ ഹോസ്പിറ്റാലിറ്റി മേഖലയും വികസിച്ചു, റൂം നൈറ്റ് സെയിൽ ഏകദേശം 10 ദശലക്ഷത്തിലെത്തി, വാർഷിക ലക്ഷ്യമായ 8.8 ദശലക്ഷത്തിനേക്കാൾ കൂടുതലാണിത്.
വർഷം മുഴുവനും, സന്ദർശകരുടെ എണ്ണത്തിൽ ഖത്തർ സ്ഥിരമായ വളർച്ച രേഖപ്പെടുത്തി. ജനുവരിയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പോടെ ആരംഭിച്ച ഈ വർഷം ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ്, ക്രൂയിസ് സീസൺ, നവംബറിലെ സ്‌കൂൾ അവധിക്കാലത്ത് സൗദി അറേബ്യയിൽ നിന്നുള്ള റെക്കോർഡ് സന്ദർശകർ തുടങ്ങിയ ഹൈലൈറ്റുകളോടെയാണ് അവസാനിച്ചത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp