Qatar

ദർബ് അൽ സായിയിലെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ റെക്കോർഡ് സന്ദർശകരെത്തി

ദർബ് അൽ സായിയിലെ സ്ഥിരം ആസ്ഥാനത്ത് നടന്ന ഖത്തർ ദേശീയ ദിന (ക്യുഎൻഡി) 2024 പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി 88,646 സന്ദർശകരെത്തി. സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം പുതിയൊരു റെക്കോർഡാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.

സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ആഘോഷങ്ങളും മത്സരങ്ങളും കാണാനും അവയിൽ പങ്കെടുക്കാനും എല്ലാ പ്രായത്തിലുമുള്ള പൗരന്മാരും താമസക്കാരും ഒഴുകിയെത്തി.

ഉം സലാൽ മുഹമ്മദ് ഏരിയയിൽ ഡിസംബർ 10 മുതൽ 21 വരെ നടക്കുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഖത്തരി അർദ. അൽ വാബ് ഫോക്ക് ആർട്ട്സ് ബാൻഡ് ദിവസവും അവതരിപ്പിക്കുന്ന ചരിത്രപരമായ നാടോടി നൃത്തമാണിത്.

വൈവിധ്യമാർന്ന നാടകങ്ങൾ, ശിൽപശാലകൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവയും ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button