ഖത്തർ നാഷണൽ ഡേ ദിനങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ വെളിപ്പെടുത്തി പിഎച്ച്സിസി
ദേശീയ ദിനത്തിന്റെ ഭാഗമായി അവധിയുള്ള 2024 ഡിസംബർ 18, 19 ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) പ്രഖ്യാപിച്ചു. 31 ഹെൽത്ത് സെൻ്ററുകളിൽ 20 എണ്ണം ഈ രണ്ട് ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും.
അൽ വക്ര, എയർപോർട്ട്, അൽ മുൻതാസ, ഒമർ ബിൻ അൽ ഖത്താബ്, വെസ്റ്റ് ബേ, അൽ തുമാമ, അൽ സദ്ദ്, റൗദത്ത് അൽ ഖൈൽ, ലീബൈബ്, ഉമ്മു സലാൽ, ഗരാഫ അൽ റയ്യാൻ, ഖലീഫ സിറ്റി, അബൂബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മെസൈമർ, മുഅതിർ, അൽ ഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. അൽ ജുമൈലിയ ഹെൽത്ത് സെൻ്റർ 24 മണിക്കൂറും ഓൺ-കോൾ സംവിധാനത്തിലൂടെ സേവനങ്ങൾ നൽകും.
തുറക്കുന്ന കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിനും സപ്പോർട്ട് സേവനങ്ങളും രാവിലെ 7 മുതൽ രാത്രി 11 വരെയുണ്ടാകും. ഡെൻ്റൽ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാകും. സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾക്കനുസരിച്ച് പ്രവർത്തിക്കും. നേത്ര, ത്വക്ക് രോഗ, ഇഎൻടി ക്ലിനിക്കുകൾ ലീബൈബ്, റൗദത്ത് അൽ ഖൈൽ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും.
അവധിക്കാലത്ത് പതിനൊന്ന് ആരോഗ്യ കേന്ദ്രങ്ങൾ അടഞ്ഞുകിടക്കും. ഉമ്മു ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ഗുവൈരിയ, അൽ ദായെൻ, ഖത്തർ യൂണിവേഴ്‌സിറ്റി, അൽ വജ്ബ, അൽ വാബ്, അബു നഖ്‌ല, ഉമ്മുൽ സെനീം എന്നിവയാണ് അവ. അൽ കബാൻ, അൽ കരാന ഹെൽത്ത് സെൻ്ററുകൾ അടിയന്തര കേസുകൾ മാത്രം കൈകാര്യം ചെയ്യും.
അൽ റയ്യാൻ ഹെൽത്ത് സെൻ്ററിലെ വിവാഹത്തിനു മുൻപുള്ള മെഡിക്കൽ പരിശോധനാ ക്ലിനിക്ക് ഡിസംബർ 18 ബുധനാഴ്ച്ച രാവിലെയും (7 മുതൽ ഉച്ചയ്ക്ക് 2 വരെയും) വൈകുന്നേരവും (4 മണി മുതൽ രാത്രി 10 വരെ) ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. ലീബൈബ് ഹെൽത്ത് സെൻ്ററിൽ ഈ സേവനം ഡിസംബർ 19 വ്യാഴാഴ്ച്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ ലഭ്യമാകൂ.
ഗരാഫ അൽ റയ്യാൻ, അൽ ഷിഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരാന, അൽ റുവൈസ്, ഉമ്മു സലാൽ, ലീബൈബ്, മുഅത്തിർ, അൽ മുൻതസ, അൽ സദ്ദ് തുടങ്ങി 12 കേന്ദ്രങ്ങളിൽ മുതിർന്നവർക്കുള്ള അടിയന്തര സേവനങ്ങൾ 24/7 ലഭ്യമാകും. അൽ റുവൈസ്, ഉമ്മു സലാൽ, ലീബൈബ്, മുഅത്തിർ, അൽ മുൻതാസ, അൽ സദ്ദ് കേന്ദ്രങ്ങളിൽ പീഡിയാട്രിക് എമർജൻസി സർവീസുകളും ലഭ്യമാകും.
കമ്മ്യൂണിറ്റി കോൺടാക്റ്റ് സെൻ്റർ (16000) 24/7 ഫോൺ വഴി മെഡിക്കൽ കൺസൾട്ടേഷൻ സേവനങ്ങൾ നൽകുന്നത് തുടരും. എന്നിരുന്നാലും, മരുന്നുകൾക്കുള്ള ഹോം ഡെലിവറി സേവനം ബുധൻ, വ്യാഴം ദിവസങ്ങളിൽ നിർത്തിവച്ച് ശനിയാഴ്‌ചയാണ് പുനരാരംഭിക്കുക.