Qatar
ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ, ഗൾഫ് കപ്പ് ആരംഭിക്കാനിരിക്കെ ലൂയിസ് ഗാർസിയ ചുമതയേറ്റു
സ്‌പാനിഷ് ക്ലബായ എസ്പാന്യോളിനെ മുൻ പരിശീലകനായിരുന്ന ലൂയിസ് ഗാർസിയയെ സീനിയർ ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ മുഖ്യ പരിശീലകനായി ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. 26-ാമത് ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ഖത്തറിൻ്റെ മത്സരത്തിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ഗാർസിയ ടീമിന്റെ പരിശീലകനാകുന്നത്.
ഡിസംബർ 21-ന് കുവൈറ്റിൽ ആരംഭിക്കുന്ന റീജിയണൽ ടൂർണമെൻ്റിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്ന വെല്ലുവിളിയാണ് സ്‌പാനിഷ് പരിശീലകന് മുന്നിലുള്ളത്. ഈ നിയമനം ഖത്തർ ദേശീയ ടീമിന് ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു.
ഗാർസിയക്ക് ഗൾഫ് കപ്പിന് ടീമിനെ തയ്യാറെടുപ്പിക്കാൻ പരിമിതമായ സമയം മാത്രമേയുള്ളൂ. റയൽ മാഡ്രിഡിന്റെ അക്കാദമി താരം കൂടിയായിരുന്നു ലൂയിസ് ഗാർസിയ.