Qatar
കത്താറ യൂറോപ്യൻ ജാസ് ഫെസ്റ്റിവലിൽ പ്രശസ്‌തരായ കലാകാരന്മാർ പങ്കെടുക്കും
എട്ടാമത് കത്താറ യൂറോപ്യൻ ജാസ് ഫെസ്റ്റിവലിൽ ഫ്രാൻസിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്‌തരായ ജാസ് കലാകാരന്മാർ പങ്കെടുക്കും.
അവാർഡ് നേടിയ ഫ്രഞ്ച് ഗ്രൂപ്പായ പിയറി ഡുറാൻഡ് ‘ഇലക്‌ട്രിക്’ 4ടെറ്റിൻ്റെ പ്രകടനമായിരിക്കും പരിപാടിയുടെ ഹൈലൈറ്റുകളിലൊന്ന്. ഡിസംബർ 7-ന് രാത്രി 9 മണിക്ക് അവർ ഏറ്റവും പുതിയ ആൽബമായ ദി എൻഡ് & ദി ബിഗിനിംഗ് അവതരിപ്പിക്കും.
നിലവിൽ ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ കൾച്ചറൽ ഗ്രൂപ്പിലെ 11 രാജ്യങ്ങൾ ചേർന്നാണ് മികച്ച യൂറോപ്യൻ ജാസ് സംഗീതജ്ഞരെ ഖത്തറിലെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
ഖത്തറിലെ ഫ്രഞ്ച് അംബാസഡർ ജീൻ ബാപ്‌റ്റിസ്റ്റ് ഫെയ്‌വ്രെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫെസ്റ്റിവൽ നടത്താൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.