Qatar

ഇന്ന് മുതൽ 10-20-30QR വിലകളിൽ സൂപ്പർ ഷോപ്പിംഗ്; പ്രൊമോഷനുമായി പാരീസ് ഹൈപ്പർമാർക്കറ്റ്

പാരീസ് ഹൈപ്പർമാർക്കറ്റിൽ “10-20-30” പ്രമോഷൻ ആരംഭിച്ചു. നവംബർ 13, ഇന്ന് മുതൽ ആരംഭിക്കുന്ന പ്രൊമോഷൻ 19 വരെ നീണ്ടുനിൽക്കും. വമ്പൻ ഡിസ്കൗണ്ടുകളോടെ 10, 20, 30 ക്യൂആർ നിരക്കുകളിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതാണ് 10-20-30 പ്രൊമോഷൻ അർത്ഥമാക്കുന്നത്. 

പലചരക്ക്, പഴം, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, പാദരക്ഷകൾ, വസ്ത്രങ്ങൾ, ആരോഗ്യ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങൾക്കും പ്രൊമോഷൻ ഓഫർ ബാധകമാവും. മുൻതസ, വക്ര, അൽ അതിയ, ജെറി അൽ സമൂർ എന്നിവിടങ്ങളിലെ പാരീസ് ഹൈപ്പർമാർക്കറ്റ് ലൊക്കേഷനുകളിൽ 10-20-30 പ്രമോഷൻ ലഭ്യമാണ്.

നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നവർ മുതൽ സ്പെഷ്യൽ ഷോപ്പിംഗിന് ഒരുങ്ങുന്നവർക്ക് വരെ ഷോപ്പിംഗ് ആദായകരമാക്കാനുള്ള അപൂർവ അവസരമാണ് പാരീസ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും വിലക്കുറവും ദീർഘകാലത്തെ വിശ്വസ്തതയുമായി ദോഹയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാരീസ് ഹൈപ്പർമാർക്കറ്റുകൾ വ്യക്തികേന്ദ്രീകൃതമായ ഉപഭോക്തൃ സമീപനം കൊണ്ടും, ഏറ്റവും നൂതനമായ ഷോപ്പിംഗ് സങ്കേതങ്ങൾ കൊണ്ടും റീട്ടെയിൽ ഷോപ്പിംഗ് മേഖലയിലെ തങ്ങളുടെ ജനപ്രിയമായ അതികായകത്വം തുടരുകയാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button