WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

‘ഉരീദു’വിന് ടെലികോം അതോറിറ്റിയുടെ പിഴ 35 ലക്ഷം റിയാൽ

ദോഹ: ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദുവിന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ 35 ലക്ഷം ഖത്തർ റിയാൽ പിഴ. സി.ആർ.എയുടെ ഫിനാൻഷ്യൽ സാങ്ഷൻ കമ്മിറ്റി ചുമത്തിയ പിഴ അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കാത്തതിനാണ്. 2021 ലെ ഡിസിഷൻ നമ്പർ 1 പ്രകാരം, സേവനദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ ആക്സസ് ചെയ്യാനുള്ള നിയമങ്ങൾ പാലിക്കാത്തതിനും, പ്രത്യേകിച്ച് അൽ ഖീസ കേബിൾ ലാൻഡിംഗ് സ്റ്റേഷനിലെക്കും ഉരീദു ഡാറ്റ സെന്റർ 5 ലേക്കുമുള്ള ഇന്റർനാഷണൽ ഗേറ്റ്വേ സൗകര്യങ്ങൾ തടഞ്ഞതിനുമാണ് ഉരീദുവിന് 20 ലക്ഷം ഖത്തർ റിയാൽ പിഴ ചുമത്തിയത്.

15 ലക്ഷം ഖത്തർ റിയൽ പിഴയാകട്ടെ, സ്ഥിര ടെലികോം സേവനങ്ങൾക്കായുള്ള താരിഫുകളിൽ സി.ആർ.എയുടെ മുൻകൂർ അനുമതി വാങ്ങാത്ത രീതിയിൽ ഉപഭോക്തൃ സംരക്ഷണ-മത്സര വിരുദ്ധ നയങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ്. 

2020 ലെ കൗണ്സിൽ ഓഫ് മിനിസ്റ്റേഴ്സ് തീരുമാനം (14) അടിസ്ഥാനമാക്കി രൂപീകരിച്ച സിആർഎയുടെ സാമ്പത്തിക ഉപരോധ സമിതിക്ക് ടെലികമ്മ്യൂണിക്കേഷൻ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യത്തിൽ, ടെലികമ്മ്യൂണിക്കേഷൻ നിയമത്തിൽ ഉള്പ്പെടുത്തിയിട്ടുള്ള ഷെഡ്യൂള് നമ്പര് (1) ൽ ലൈസന്സികള്ക്കായി നിജപ്പെടുത്തിയ ഒന്നോ അതിലധികമോ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button