International

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഒരുമിച്ച് പ്രവർത്തിക്കും, ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാൻ ദുബായ്

ദുബായിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ തീർത്തും പുതിയൊരു സമീപനവുമായി 22,900-ലധികം റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഒരുമിച്ച് പ്രവർത്തിക്കാൻ ഒത്തു ചേർന്നു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായ് മാറുന്നതിന് ഇത് വഴിയൊരുക്കുമെന്നുറപ്പാണ്.

ടീം വർക്ക്, ധാർമ്മിക മത്സരം, കമ്മ്യൂണിറ്റി ആനുകൂല്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രോക്കർമാരെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘റിയൽ എസ്റ്റേറ്റ് ബ്ലൂപ്രിൻ്റ്’ എന്ന ഈ പരിപാടിയുടെ ആശയം ഫാം പ്രോപ്പർട്ടീസ് സിഇഒ ഫിറാസ് അൽ മസാദിയിൽ നിന്നാണ് വന്നത്.

ഏകദേശം 3,000 ബ്രോക്കർമാരെ കൊക്ക കോള അരീനയിലെത്തിച്ച ‘ദ ഗെയിം ചേഞ്ചേഴ്‌സ്’ എന്ന പരിപാടിയോടെയാണ് പ്രോഗ്രാം ആരംഭിച്ചത്. ഈ പരിപാടിയിൽ, അൽ മസദ്ദി, പ്രശസ്‌ത യുഎസ് ബ്രോക്കർ റയാൻ സെർഹൻ്റ്, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിലെ ഡോ. മഹ്മൂദ് അൽബുറൈ എന്നിവരോടൊപ്പം കൂടുതൽ സുസ്ഥിരവുമായ വിപണി കെട്ടിപ്പടുക്കുന്നതിനു സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം അൽ മസാദി വ്യക്തമാക്കി, ബ്രോക്കർമാർക്ക് വിജയിക്കാൻ കഴിയുന്ന രീതിയിൽ പരസ്‌പരബന്ധിതവും സുതാര്യവുമായ ഒരു വ്യവസായം സൃഷ്‌ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദുബായുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ മാറ്റം ഇതിനകം തന്നെ ഫലങ്ങൾ കാണിക്കുന്നുണ്ട്, 2024ന്റെ മൂന്നാം പാദത്തിൽ വിൽപ്പന AED141.9 ബില്യൺ ആയി റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നു, ഇത് നിക്ഷേപത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമായി ദുബായ് മാറുന്നതിനെ എടുത്തു കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button