താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ – ടെക്ക് വാർഷിക ജനറൽ ബോഡി യോഗവും ഓണാഘോഷവും സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ താനൂരുകാരുടെ പൊതു കൂട്ടായ്മയായ താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ – ടെക്ക് വാർഷിക ജനറൽ ബോഡി യോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. ഹിലാലിലെ ഇൻസ്പെയർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
വാർഷിക ജനറൽ ബോഡി യോഗത്തിന് ജനറൽ സെക്രട്ടറി നിസാർ താനൂർ സ്വാഗതം പറഞ്ഞു. സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഉമർ മുഖ്താർ അവതരിപ്പിച്ചു. ചീഫ് അഡ്വൈസർ ജഹ്ഫർ ഖാൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസീഡന്റ് രതീഷ് കളത്തിങ്ങൽ അദ്ധ്യക്ഷനായ യോഗത്തിന് സെക്രട്ടറി മുഹമ്മദ് ഷക്കീബ് നന്ദി പറഞ്ഞു.
താനൂരോണം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന് മൂസ താനൂർ,ഷംല ജഹ്ഫർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും, സ്ത്രീകൾക്കും വിവിധങ്ങളായ മൽസരങ്ങളും, തിരുവാതിര,ഡാൻസ് തുടങ്ങിയവയും സംഘടിപ്പിച്ചു. പുരുഷൻമാരുടെ ഉറിയടി മൽസരവും വടംവലിയും ചടങ്ങിന് മാറ്റു കൂട്ടി. താനൂരിൽ നിന്നുള്ള ഗായകരുടെ ഗാനമേളയും സദസ്സിനെ ഇളക്കി മറിച്ചു.
പങ്കെടുത്തവർക്കെല്ലാം കൈനിറയെ സമ്മാനങ്ങളും നൽകി.
മുഹമ്മദ് അക്ബർ, മുൻഷീർ മുസ്തഫ, അബ്ദുൾ മൻസൂർ,മുഹമ്മദ് ഷബീർ, ഹിഷാം,ഗിയാസ് ഫർഷാദ്,മുഫസിറ,അശ്വതി,അൻവർ,സമദ് , നൗഷാദ്,ഗിരീഷ്,സതീശൻ ,ബാവ ദേവധാർ,ഷഫീൽ,ഷാജി താനൂർ, ശുഹൈബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp