WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പ്രഥമ ഖത്തർ ബോട്ട് ഷോയിലെ എക്‌സിബിറ്റേഴ്‌സിനെ പ്രഖ്യാപിച്ച് ദോഹ ഓൾഡ് പോർട്ട്

ആദ്യമായി നടക്കുന്ന ഖത്തർ ബോട്ട് ഷോ 2024ന് 30 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. 95 ശതമാനം ഓൺ-വാട്ടർ സ്‌പെയ്‌സുകളും ഇതിനകം തന്നെ ബുക്ക് ചെയ്‌തതായി ഓൾഡ് ദോഹ പോർട്ട് അറിയിച്ചു. പ്രദർശനം 2024 നവംബർ 6 മുതൽ 9 വരെ നടക്കും. സൂപ്പർ യാച്ചുകളുടെയും ബോട്ടുകളുടെയും പ്രദർശനങ്ങൾ, വിവിധ വാട്ടർ സ്പോർട്ട്സുകൾ, വർക്ക്ഷോപ്പുകൾ, പാനലുകൾ എന്നിവയെല്ലാമുണ്ടാകും.

കൊറിന്ത്യ യാച്ച് ക്ലബ്, അൻ്റോയിൻ കരം, മിലാഹ, പസഫിക് മറൈൻ, ഫെൻഡ്രെസ്, ക്യാപ്റ്റൻസ് ക്ലബ്, അൽ കൗസ് മറൈൻ, അൽദാൻ മറൈൻ, ഓഷ്യാങ്കോ, ഫെഡ്‌ഷിപ്പ്, ദി വേൾഡ് ഓഫ് യാച്ച്‌സ്, ഹീസെൻ യാച്ച്‌സ് തുടങ്ങിയ പ്രധാനപ്പെട്ട പേരുകകളെല്ലാം എക്‌സിബിറ്റേഴ്‌സിൽ ഉൾപ്പെടുന്നു.

യാച്ച് ഡിസ്പ്ലേകൾ, മറൈൻ ഡിവൈസസ്, കോർപ്പറേറ്റ് ബൂത്തുകൾ എന്നിവയ്ക്കുള്ള സ്ഥലങ്ങളുടെ 90 ശതമാനത്തിലധികവും ഈ ഉദ്ഘാടന പരിപാടിക്കായി നീക്കിവച്ചിരിക്കുന്നു. മറൈൻ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രമുഖ കമ്പനികളും ബ്രാൻഡുകളും ഇതിൽ പങ്കെടുക്കും, പ്രാദേശിക പ്രതിഭകളെ വെളിപ്പെടുത്തി ഖത്തറിൽ നിർമ്മിച്ച ബോട്ടുകളും പ്രദർശിപ്പിക്കും, പലതും ഈ മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുകയാണ്.

പുതിയ മോഡലുകളും നൂതനമായ ഡിസൈനുകളും ഉൾപ്പെടെ 75ലധികം നൗകകളും വാട്ടർക്രാഫ്റ്റുകളും പ്രിവ്യൂ ചെയ്യാൻ സന്ദർശകർക്ക് കഴിയും. വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറുകളിലൂടെയും ശിൽപശാലകളിലൂടെയും ബോട്ടിന്റെ സാങ്കേതികവിദ്യ, ഡിസൈൻ, സുസ്ഥിരത എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് മനസ്സിലാക്കാൻ പങ്കെടുക്കുന്നവർക്ക് കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button