Qatar
ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥയുടെ ഗുണനിലവാരം പരിശോധിക്കാൻ സർവേ നടത്തി MECC
ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാഷത് അൽ ദിബാൽ മേഖലയിലെ രാജ്യാതിർത്തിക്കുള്ളിൽ വരുന്ന ജലാശയങ്ങളിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) കഴിഞ്ഞ ദിവസം സർവേ നടത്തി. ഈ മേഖലയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അടങ്ങിയ സമുദ്ര ആവാസ വ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തിയത്.
മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റ്, എൻവയോൺമെൻ്റൽ മോണിറ്ററിംഗ് ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് എന്നിവയുമായി സഹകരിച്ച് വന്യജീവി വികസന വകുപ്പിൻ്റെ സയൻ്റിഫിക് സംഘം നടത്തിയ സമുദ്രയാത്രക്കിടെയാണ് ഈ പ്രദേശത്തെ ജലത്തിൻ്റെ നിലവാരവും ജൈവ വൈവിധ്യവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചത്, ഇവ ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന പ്രധാന സൂചകങ്ങൾ കൂടിയാണ്.