LegalQatar

അനധികൃതമായി ആപ്പുകൾ വഴി ട്രാൻസ്‌പോർട്ട് നടത്തുന്ന കമ്പനികൾക്കെതിരെ നടപടി

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി അനധികൃതമായി പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ് നടത്തുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം (എംഒടി) മുന്നറിയിപ്പ് നൽകി.

റൈഡ്-ഹെയ്‌ലിംഗ് സർവീസുകളായി പ്രവർത്തിക്കാൻ ലൈസൻസുള്ള ഏഴ് ട്രാൻസ്പോർട്ട് കമ്പനികൾ മാത്രമാണ് ഖത്തറിൽ ഉള്ളതെന്ന് എംഒടി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. 

യൂബർ, കർവ ടെക്‌നോളജീസ്, ക്യുഡ്രൈവ്, ബദർ, ആബർ, സൂം റൈഡ്, റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണ് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരുടെ ഗതാഗതം നടത്താൻ അനുമതിയുള്ളതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ബാക്കി ഏത് ഏജൻസി ഈ രീതിയിൽ സർവീസ് ഓഫർ ചെയ്താലും അത് നിയമവിരുദ്ധമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button