ഗസ്സ വെടിനിർത്തൽ: ഇസ്രായേൽ പ്രതിനിധി സംഘം ഖത്തറിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
ഹമാസുമായുള്ള വെടിനിർത്തൽ കരാർ അന്തിമമാക്കുന്നതിനായി നടത്തിയ ഒരു ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷം ഖത്തറിൽ നിന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയയുടെ നേതൃത്വത്തിലുള്ള ഒരു ഇസ്രായേൽ പ്രതിനിധി സംഘം മടങ്ങി.
തുടരുന്ന ചർച്ചകളുടെ ഫലം ഇതുവരെ അറിവായിട്ടില്ല. ഇസ്രയേലി ബാഹ്യ രഹസ്യാന്വേഷണ ഏജൻസിയെ നയിക്കുന്ന ബാർണിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയെ കണ്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിൽ ബന്ദികളാക്കിയ ചിലരെ മോചിപ്പിക്കാനും ഇരുപക്ഷവും തമ്മിലുള്ള യുദ്ധം താൽക്കാലികമായി നിർത്താനും ഇടയാക്കിയേക്കാവുന്ന ഒരു പുതിയ നിർദ്ദേശം മുന്നോട്ട് വെക്കുന്നതാണ് ചർച്ച. ഗസ്സ-ഇസ്രായേൽ സമാധാന ചർച്ചകൾ ഏതാണ്ട് ഒമ്പത് മാസങ്ങൾക്ക് ശേഷവും തുടരുകയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5