Qatar

സ്വകാര്യ മേഖലയ്ക്കുള്ള നിർബന്ധിത ഈദ് അവധി പ്രഖ്യാപിച്ചു

ഖത്തറിലെ തൊഴിൽ നിയമം പ്രകാരം, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഈദ് അൽ ഫിത്തർ അവധി മൂന്ന് ദിവസമായിരിക്കും. ഈ ദിവസങ്ങളിൽ മുഴുവൻ വേതനവും നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 

തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധിക്കാലത്ത് തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)ൽ അടങ്ങിയിരിക്കുന്ന ഓവർടൈം ജോലിയും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button