
പബ്ലിക് പാർക്കിംഗ് ചാർജുകളും ഏരിയകളും നിശ്ചയിക്കുന്നത് ഉൾപ്പെടെ, പാർക്കിംഗ് സംബന്ധിച്ച സമ്പൂർണ നിയമത്തിനുള്ള മന്ത്രിതല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ടെക്നിക്കൽ ഓഫീസ് ഡയറക്ടർ എൻജിൻ താരിഖ് അൽ തമീമി അറിയിച്ചു.
ഖത്തറിലെ പൊതു പാർക്കിംഗ് ലോട്ടുകൾ നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് അധികാരം നൽകുന്ന വാഹന പാർക്കിങ്ങിന്റെ നിയന്ത്രണം സംബന്ധിച്ച 2021ലെ 13-ാം നമ്പർ നിയമം നടപ്പാക്കുന്നതിലായിരിക്കും തീരുമാനം.
2021 ലെ 13-ാം നമ്പർ നിയമം നടപ്പിലാക്കുന്നതിനായി, മുനിസിപ്പാലിറ്റി മന്ത്രാലയം ഒരു കരട് മന്ത്രിതല തീരുമാനത്തിന് തയ്യാറെടുക്കുകയാണെന്ന് അൽ തമീമി വെളിപ്പെടുത്തി.
അടുത്തിടെ ഖത്തർ ടിവിയോട് സംസാരിച്ച അദ്ദേഹം, പാർക്കിംഗ് നിരക്കുകൾ, ഏരിയകൾ, പൊതു പാർക്കിംഗ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ചില സാങ്കേതിക വ്യവസ്ഥകൾ എന്നിവ നിയമത്തിൽ വിശദമാക്കുമെന്ന് അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD