
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേന അംഗങ്ങളുടെ ശിക്ഷ അപ്പീൽ കോടതി ഇളവ് ചെയ്തു. വധശിക്ഷ റദ്ദു ചെയ്ത കോടതി തടവുശിക്ഷയായി ലഘൂകരിച്ചിട്ടുണ്ട്. ശിക്ഷാവിധി “ലഘൂകരിച്ചതായി” ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു.
ദഹ്‌റ ഗ്ലോബൽ കേസിൽ ഖത്തറിലെ അപ്പീൽ കോടതിയുടെ ശിക്ഷാകാലാവധി കുറച്ച വിധി ഇന്ന് ഞങ്ങൾ ശ്രദ്ധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. “വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഞങ്ങൾ ലീഗൽ ടീമുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധത്തിലാണ്, ”എംഇഎ പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലും മറ്റ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച അപ്പീൽ കോടതിയിൽ ഹാജരായി.
2022 ആഗസ്റ്റിൽ ചാരവൃത്തി കേസിൽ അറസ്റ്റിലായ ശേഷം ഏകദേശം ഒന്നര വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതികൾക്കെതിരെ വധശിക്ഷയും നിലവിൽ ലഘൂകരണവും ഉണ്ടായിരിക്കുന്നത്.
“ഈ കേസിന്റെ നടപടികളുടെ രഹസ്യാത്മകവും സെൻസിറ്റീവായതുമായ സ്വഭാവം കാരണം, ഈ അവസരത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും വിദേശ കാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഖത്തറും നിയമ വിഷയങ്ങൾ ഔദ്യോഗികമായി പുറത്തു വിടാറില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD