ഖത്തറിൽ പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും സന്ദർശനം നടത്തുന്നവർ നിയുക്ത പാത മാത്രം ഉപയോഗിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ആവശ്യപ്പെട്ടു. പുൽമേടുകളിൽ വാഹനങ്ങൾ പ്രവേശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം പുൽമേടുകളിൽ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പാർക്കുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും സന്ദർശകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി മന്ത്രാലയം പട്രോളിംഗും ഏർപ്പെടുത്തി.
പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ MoECC നടത്തുന്നുണ്ട്. മഴക്കാലത്ത് പുൽമേടുകളിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതാണ് പുനരധിവാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.
1995 ലെ നിയമം നമ്പർ (32) സസ്യങ്ങളും ഹരിതാഭയും നശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. തോട്ടം മേഖലകളിൽ കാറുകളും മെക്കാനിക്കൽ ഉപകരണങ്ങളും ക്രമരഹിതമായി കടന്നുപോകുന്നതും നിയമം മൂലം നിരോധിച്ചതാണ് അത്തരം പ്രദേശങ്ങളിൽ വാഹനങ്ങൾ നിയുക്ത റോഡുകൾ മാത്രം ഉപയോഗിക്കണം.
MoECC നിരവധി പ്രദേശങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ, MoECC യുടെ നാച്ചുറൽ റിസർവ് വകുപ്പ് ഹരിത മേഖലകളിലൂടെ വാഹനം ഓടിച്ചതിന് നിരവധി ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv