Qatar
		
	
	
ശരീരഭാഗത്തിൽ ഒളിപ്പിച്ച് കള്ളക്കടത്ത്; യാത്രക്കാരൻ ഹമദ് എയർപോർട്ടിൽ പിടിയിലായി

നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ തടഞ്ഞു. 647 ഗ്രാം ഷാബു സ്വന്തം വയറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരന്റെ വയറ്റിൽ അസ്വാഭാവിക പദാർത്ഥങ്ങൾ ഒളിപ്പിച്ചതായി കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്നാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG
 
					 
					 
					



