ആദ്യ ഖത്തർ ടോയ്ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് ഇന്ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമാകും. ഓഗസ്റ്റ് 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ, ‘Live the tales and enjoy the games’ എന്ന തീമിലാണ് സന്ദർശകരെ സ്വാഗതം ചെയ്യുക. ലോകപ്രശസ്തങ്ങളായ 25-ലധികം കളിപ്പാട്ട ബ്രാൻഡുകളുടെ അസാധാരണമായ പ്രദർശനവുമായി പരിപാടി സന്ദർശകരെ ആകർഷിക്കും.
ഫെസ്റ്റിവലിലേക്കുള്ള പ്രവേശനത്തിന് വ്യത്യസ്ത ടിക്കറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. ജനറൽ ടിക്കറ്റിന് 50 റിയാൽ ആണ് വില, ഗോൾഡ് ടിക്കറ്റിന് 100 റിയാൽ ആണ്. കുടുംബങ്ങൾക്ക് അഞ്ച് വ്യക്തികൾക്ക് പ്രവേശനം നൽകുന്ന QR400 ഫാമിലി പാക്കേജ് ലഭിക്കും. ആഡംബരപൂർണമായ അനുഭവം ആഗ്രഹിക്കുന്നവർക്ക്, QR1,500 വിലയിൽ VVIP ടിക്കറ്റിൽ ലോഞ്ച് ആക്സസ് ഉൾപ്പെടുന്നു.
ഖത്തർ ടോയ് ഫെസ്റ്റിവലിനെ ദ്വീപുകൾ എന്ന് വിളിക്കപ്പെടുന്ന നാല് വ്യത്യസ്ത മേഖലകളായി തിരിക്കും. അവ വിവിധ താൽപ്പര്യക്കാർക്കും പ്രായക്കാർക്കും ഒരുപോലെ അനുയോജ്യമാണ്.
ജൂലൈ 14-15 വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റാഷ റിസ്കിന്റെ കച്ചേരിയുടെ പ്രവേശനം ഫെസ്റ്റിവൽ ടിക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ലൗന ലാൻഡ്, സ്ട്രോബെറി ഷോർട്ട്കേക്ക്, ദി സ്മർഫ്സ്, ബാർണി, മിറാക്കുലസ്, ബ്ലൂയ്, മൈ ലിറ്റിൽ പോണി തുടങ്ങി നിരവധി പേരുടെ ആകർഷകമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന 15-ലധികം തത്സമയ സ്റ്റേജ് ഷോകളിലൂടെ ഫെസ്റ്റിവൽ പങ്കെടുക്കുന്നവർക്ക് ആവശമാകും.
പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയും പരിപാടി തുറന്നിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r