ഖത്തരികൾ അല്ലാത്ത വിദ്യാർത്ഥികളെ നിശ്ചിത ഫീസുകളിൽ നിന്ന് ഒഴിവാക്കി മന്ത്രിസഭ തീരുമാനം
ഖത്തരികളോ GCC പൗരന്മാരോ അല്ലാത്ത വിദേശ വിദ്യാർത്ഥികൾക്ക് സ്കൂൾ പാഠപുസ്തകങ്ങളുടെയും സ്കൂൾ ട്രാൻസ്പോർട്ടിന്റെയും ഫീസ് നിശ്ചയിക്കുകയും അവരെ ഈ ഫീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന ഭേദഗതി വരുത്തിയകരട് തീരുമാനത്തിന് അംഗീകാരം നൽകിയതായി ഇന്നലെ ചേർന്ന ഖത്തർ മന്ത്രിസഭയോഗം പ്രഖ്യാപിച്ചു.
ഖത്തറികളല്ലാത്ത വിദ്യാർത്ഥികളെ ചില ഫീസിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) തുടർന്ന് ഒരു വിശദീകരണ പ്രസ്താവന പുറത്തിറക്കി.
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇമാമുമാരുടെയും മുഅ്‌സിൻമാരുടെയും മക്കളെ പരാമർശിച്ചാണ് “ജിസിസി പൗരന്മാരല്ലാത്ത ഖത്തറികളല്ലാത്ത വിദ്യാർത്ഥികൾ ഈ ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന്” വിശദീകരണ പ്രസ്താവനയിൽ MoEHE പറഞ്ഞു.
പരാമർശിച്ച തീരുമാനത്തിന് അനുസൃതമായി ഈ ഫീസിൽ നിന്ന് മുമ്പ് ഒഴിവാക്കിയ മറ്റ് ഗ്രൂപ്പുകളിലേക്ക് മേൽപ്പറഞ്ഞ ഗ്രൂപ്പിനെ ചേർക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi