ഖത്തറും ബഹ്‌റൈനും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള തുടർ പ്രക്രിയയുടെ ഭാഗമായാണ് നടപടി.
ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തിങ്കളാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് ബഹ്‌റൈൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി തലസ്ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഏപ്രിൽ 12 ന് അതാത് വിദേശ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഗൾഫ് രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്ലൈറ്റുകളുടെ പുനരാരംഭം “രണ്ട് സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലും ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും പൗരന്മാരുടെയും പൊതു അഭിലാഷങ്ങൾ കൈവരിക്കുന്ന രീതിയിലുമാണ്”, സ്റ്റേറ്റ് ഏജൻസി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi