കത്താറ സ്റ്റുഡിയോയുമായി സഹകരിച്ച്, ഫിഫ ലോകകപ്പ് ഖത്തർ 2022 ഒഫീഷ്യൽ സൗണ്ട് ട്രാക്കിലേക്കുള്ള യാത്ര വിശദീകരിക്കുന്ന എട്ട് ഭാഗങ്ങളുള്ള പുതിയ ഡോക്യുസറികൾ, സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി യുട്യൂബിൽ പുറത്തിറക്കി. “കോൾഡ് നൗ ഈസ് ഓൾ: ദി ട്രാക്ക്സ്”, എന്ന പേരിട്ട ഡോക്യുമെന്ററി സീരിസിന്റെ ആദ്യ എപ്പിസോഡ് ഇപ്പോൾ ഖത്തർ 2022 യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
മ്യൂസിക് വീഡിയോകൾക്ക് പിന്നിലെ അവിശ്വസനീയമായ വീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ടൂർണമെന്റിന്റെ അതിശയകരമായ ഉദ്ഘാടന-സമാപന ചടങ്ങുകളുടെയും അണിയറ യാത്രകൾ കാഴ്ചകാർക്ക് നൽകുന്നതാണ് വിഡിയോ. ആർട്ടിസ്റ്റുകൾ, നിർമ്മാതാക്കൾ, സംവിധായകർ, വിശിഷ്ടാതിഥികൾ എന്നിവരുമായുള്ള എക്സ്ക്ലൂസീവ് പിന്നാമ്പുറ ദൃശ്യങ്ങളും അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഫിഫ ലോകകപ്പിന് വേണ്ടിയുള്ള ഒരു ഔദ്യോഗിക ഗാനത്തിന് പകരം, ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ), ആർഹ്ബോ, ലൈറ്റ് ദി സ്കൈ തുടങ്ങിയ ഒന്നിലധികം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൂർണ്ണ ഔദ്യോഗിക സൗണ്ട്ട്രാക്ക് ആണ് ഖത്തർ 2022-ന് വേണ്ടി പുറത്തിറക്കിയിരുന്നത്. കൊറിയൻ സൂപ്പർ ഗ്രൂപ്പായ BTS-ൽ നിന്നുള്ള ജംഗ് കുക്ക് ഉൾപ്പെടെ സൗണ്ട് ട്രാക്കിന്റെ ഭാഗമായി.
റെഡ്‌വൺ, ഒസുന, ജിംസ്, നോറ ഫാത്തി, ഫഹദ് അൽ കുബൈസി തുടങ്ങി നിരവധി താരങ്ങളുമായുള്ള അഭിമുഖങ്ങൾ ഈ പരമ്പരയിൽ ഉൾപ്പെടുന്നു. ഗംഭീരമായ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന എപ്പിസോഡുകൾ ഉണ്ട്. കൂടാതെ ഖത്തറിന്റെ ഔദ്യോഗിക ചിഹ്നമായ ലയീബ് – 2022 നെ പറ്റിയും ഡോക്യുമെന്ററി വിശദീകരിക്കും. ഓരോ എപ്പിസോഡുകൾക്കും അഞ്ച് മുതൽ എട്ട് മിനിറ്റ് വരെ ദൈർഘ്യമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ