ഖത്തർ വാർത്താ ഏജൻസി (ക്യുഎൻഎ) പ്രകാരം 2022 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഒരു 10 ലക്ഷത്തിലധികം പേർ സന്ദർശിച്ചു. 2030 ഓടെ സന്ദർശകരുടെ എണ്ണം മൂന്നിരട്ടിയാക്കി പ്രതിവർഷം 6 മില്യൺ സന്ദർശകരാക്കാനാണ് ലക്ഷ്യമിടുന്നതെന്നു ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സിന്റെ ഗ്രൂപ്പ് സിഇഒയുമായ അക്ബർ അൽ ബേക്കർ ന്യൂസ് ഏജൻസിയുമായി സംസാരിച്ചു.
മിഡിൽ ഈസ്റ്റിൽ അതിവേഗം വളരുന്ന ലക്ഷ്യസ്ഥാനമായി മാറുക, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഭ്യന്തര ചെലവ് വർദ്ധിപ്പിക്കുക, ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ സംഭാവന 7% മുതൽ 12% വരെ വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ ഇരട്ടിപ്പിക്കുക എന്നിവയാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് ക്യുഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB