Qatar
തിരക്കൊഴിയുന്നില്ല; ഖത്തർ എയർപോർട്ടുകളിലെ പാസഞ്ചർ ഓവർഫ്ലോ ഏരിയകൾ ഡിസംബർ 31 വരെ തുറന്നിരിക്കും
ലോകകപ്പ് ആഘോഷങ്ങൾ അവസാനിച്ചെങ്കിലും ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളിൽ തിരക്കോഴിഞ്ഞിട്ടില്ല. ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ഡിസംബർ 31 വരെ പാസഞ്ചർ ഓവർഫ്ലോ ഏരിയകൾ തുറന്നിരിക്കും.
ഖത്തറിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, ഭക്ഷണത്തിനും വിശ്രമത്തിനും പുറമെ, യാത്രക്കാർക്ക് വിവിധ ഫുട്ബോൾ തീം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഇവിടെ സൗകര്യമുമുണ്ട്.
ലോകകപ്പ് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും (എച്ച്ഐഎ) ദോഹ ഇന്റർനാഷണൽ എയർപോർട്ടിലും (ഡിഐഎ) നവംബർ ആദ്യം മുതലാണ് പാസഞ്ചർ ഓവർഫ്ലോ ഏരിയകൾ തുറന്നത്. നവീനമായ സൗകര്യം അന്താരാഷ്ട്ര യാത്രക്കാരുടെ അഭിനന്ദനം പിടിച്ചു പറ്റി.